ഗാൽവേ: ഗാൽവേ നഗരത്തിന്റെ മേയറായി കൗൺസിലർ ഹെലൻ ഒഗ്ബു തിരഞ്ഞെടുക്കപ്പെട്ടു. ഗാൽവേ സിറ്റി കൗൺസിലിന്റെ വാർഷിക പൊതുയോഗത്തിലാണ് ഒഗ്ബുവിനെ പദവിയിലേക്ക് തിരഞ്ഞെടുത്തത്. സിറ്റി ഹാളിൽ ആയിരുന്നു യോഗം.
ഗാൽവേ സിറ്റിയുടെ 71ാമത് മേയറാണ് ഒഗ്ബു. ഈ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ആഫ്രിക്കൻ വനിത കൂടിയാണ് ഇവർ. കൗൺസിലർ ജോസി ഫോർഡെയെ ഡെപ്യൂട്ടി മേയറായി തിരഞ്ഞെടുത്തിട്ടുണ്ട്.
നൈജീരിയയിലാണ് ഒഗ്ബു ജനിച്ചത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി അയർലൻഡിൽ ആണ് താമസിക്കുന്നത്. ഇവരുടെ ഭർത്താവ് സണ്ണി ഓർജി ഒഗ്ബുവും രാഷ്ട്രീയക്കാരൻ ആയിരുന്നു. 2010 ൽ നൈജീരിയയിൽ വച്ച് അദ്ദേഹം കൊല്ലപ്പെട്ടു.
Discussion about this post

