ഡബ്ലിൻ: ഗാർഡയുടെ കാറിൽ നിന്നും സബ്മെഷീൻ ഗൺ റോഡിലേക്ക് വീണ സംഭവത്തിൽ സമഗ്ര അന്വേഷണം. ഇതിനായി ഗാർഡയിലെ മുതിർന്ന ഉദ്യോഗസ്ഥനെ നിയമിച്ചു. ഏപ്രിലിൽ ആയിരുന്നു സംഭവം.
നോർത്ത് ക്വായിൽ വച്ചായിരുന്നു ഹെക്ടർ ആൻഡ് എംപി7 എന്ന സബ്മെഷീൻ ഗൺ പോലീസ് വാഹനത്തിൽ നിന്നും റോഡിലേക്ക് വീണത്. പിന്നാലെ വാഹനത്തിൽ എത്തിയവർ ഇത് കാണുകയായിരുന്നു. തുടർന്ന് തോക്ക് ഭദ്രമായി ഗാർഡയെ തിരികെയേൽപ്പിച്ചു. ഇത് രണ്ടാം തവണയാണ് പട്രോളിംഗിനിടെ ഗാർഡ സംഘത്തിന്റെ പക്കൽ നിന്നും സബ്മെഷീൻ ഗൺ വീണ് പോകുന്നത്. 2018 ൽ ഡബ്ലിനിലെ സൗത്ത് ഇന്നർ സിറ്റിയിൽവച്ചും സമാന സംഭവം ഉണ്ടായിരുന്നു.
Discussion about this post

