ഡബ്ലിൻ: ഡബ്ലിനിലെ പ്രധാന ബീച്ചുകളിൽ കുളിക്കാനിറങ്ങുന്നതിന് വീണ്ടും വിലക്ക്. ശക്തമായ മഴയുടെ സാഹചര്യത്തിലാണ് വീണ്ടും വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി ഡൺലാവോഘെയർ- റാത്ത് കൗണ്ടി കൗൺസിൽ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഒൻപത് കേന്ദ്രങ്ങളിൽ ഇറങ്ങരുതെന്നാണ് മുന്നറിയിപ്പ്. ഇവിടങ്ങളിലെ വെള്ളത്തിന്റെ പരിശോധനാ ഫലങ്ങൾ ഈ മാസം 15 ന് മുൻപ് ലഭിച്ചിരുന്നു. ഇതിൽ വെള്ളത്തിന്റെ ഗുണനിലവാരം മെച്ചപ്പെട്ടതായിട്ടാണ് വ്യക്തമായിട്ടുള്ളത്. എന്നാൽ ഇന്നലത്തെയും ഇന്നത്തെയും മഴ വെള്ളം വീണ്ടും മോശമാകുന്നതിന് കാരണമാകും. അതിനാലാണ് നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഈ മാസം 25 വരെയാണ് താത്കാലിക നിരോധനം.
Discussion about this post

