കിൽക്കെന്നി: കിൽക്കെന്നിയിൽ പബ്ബിലെ ജീവനക്കാരന് നേരെ ആക്രമണം. ഗുരുതരമായി പരിക്കേറ്റ 40 കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെയോടെയായിരുന്നു സംഭവം. ആക്രമണവുമായി ബന്ധപ്പെട്ട് 40 വയസ്സുള്ള വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഞായറാഴ്ച പുലർച്ചെ പബ്ബിൽ എത്തിയ 40 കാരൻ മദ്യപിച്ച് ബഹളം ഉണ്ടാക്കുകയായിരുന്നു. ഇതോടെ സുരക്ഷാ ജീവനക്കാരനായ 40 കാരൻ സംഭവത്തിൽ ഇടപെട്ടു. 40 കാരനെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ അദ്ദേഹത്തിന് ക്രൂരമായ മർദ്ദനം ഏൽക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ചെവിയ്ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് അധികൃതർ അറിയിക്കുന്നത്.
Discussion about this post

