കൗണ്ടി: കൗണ്ടി ലിമെറിക്കിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അന്വേഷണം ഊർജ്ജിതമായി തുടർന്ന് പോലീസ്. വാഹനത്തിൽ നിന്നും ലഭിച്ച ഫോൺ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം. കേസിൽ ഈ ഫോൺ നിർണായക വഴിത്തിരിവാകുമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
തിങ്കളാഴ്ചയാണ് ന്യൂ കാസിൽ വെസ്റ്റിനും ആബിഫീലിനും ഇടയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. സംഭവത്തിൽ കാറിൽ ഉണ്ടായിരുന്ന ഒരാൾക്ക് ജീവൻ നഷ്ടമായി. ഇയാളുടെ കാലിന്റെ ചുവട്ടിൽ നിന്നും തോക്ക് ഗാർഡ കണ്ടെടുത്തിരുന്നു. ഇതും പരിശോധിച്ചുവരികയാണ്. ഇതേ കാറിൽ ഉണ്ടായിരുന്ന ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ഇയാളെ കണ്ടെത്താനുള്ള ശ്രമവും തുടരുകയാണ്. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ശക്തമായ നിരീക്ഷണമാണ് പോലീസ് നടത്തുന്നത്.

