തിരുവനന്തപുരം : മുഖ്യമന്ത്രി വി ഡി സതീശനെതിരെ എസ് ഡി പി ഐ . മുഖ്യമന്ത്രി ആർ എസ് എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആണെന്നാണ് വിമർശനം. പുതിയ സർക്കാർ അധികാരത്തിലെത്തിയ നാൾ മുതൽ ആർ എസ് എസ് താല്പര്യങ്ങൾക്ക് അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും എസ് ഡി പി ഐ വിമർശിച്ചു.
സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരത്തിന്റെ മുഴുവൻ വരികളും ആലപിച്ച് ആർ എസ് എസ് വിധേയത്വം പ്രകടമാക്കി. തെരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുൻപ് മംഗലാപുരത്ത് പോയത് എന്തിനെന്ന രാഷ്ട്രീയ ചോദ്യത്തിന് ഇതുവരെ ഉത്തരം ലഭിച്ചില്ല.രത്തൻ ഖേൽക്കറിന്റെ നിയമനവും കേന്ദ്രതാല്പര്യത്തിന് വഴങ്ങിയാണ് സർവ്വകലാശാലകളെ കാവിവൽക്കരിക്കാനുള്ള ആർ എസ് എസ് താല്പര്യങ്ങൾക്ക് പുതിയ സർക്കാർ ഒത്താശ നൽകുകയാണെന്നും എസ് ഡി പി ഐ വിമർശിച്ചു.

