ഡബ്ലിൻ: പ്രമുഖ ഐറിഷ് കായിക താരത്തിന്റെ സഹോദരൻ വെടിയേറ്റ് കൊല്ലപ്പെട്ടു. സ്പെയിനിലെ ബാഴ്സലോണയിലായിരുന്നു സംഭവം. ഡബ്ലിൻ സ്വദേശിയായ 36 കാരനാണ് കൊല്ലപ്പെട്ടത്. അദ്ദേഹത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
വ്യാഴാഴ്ച രാവിലെ 9 മണിയോടെയായിരുന്നു സംഭവം. കാരർ ഡി ബാലംസ് പ്രദേശത്തുവച്ചായിരുന്നു വെടിവയ്പ്പ് ഉണ്ടായത്. സാരമായി പരിക്കേറ്റ യുവാവ് സംഭവസ്ഥലത്ത് തന്നെ മരിച്ചെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ആക്രമണത്തിന് ഉപയോഗിച്ച തോക്കിന്റെ ഭാഗങ്ങൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. കൊലയാളിയ്ക്കായി തിരച്ചിൽ തുടരുകയാണ്.
Discussion about this post

