ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭത്തിനിടെ വീട് കത്തിനശിച്ചു. ലാൻഡ്രിക് സ്ട്രീറ്റിലെ ജാമി കോറിയുടെ വീടായിരുന്നു കത്തിനശിച്ചത്. സംഭവത്തിൽ ആർക്കും പരിക്കില്ല.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. കഴിഞ്ഞ 13 വർഷമായി ജാമി ഇവിടെ താമസിച്ചുവരികയാണ്. കഴിഞ്ഞ ദിവസം രാത്രി പ്രകടനത്തിനിടെ പ്രക്ഷോഭകാരികൾ വീടിന് പുറത്ത് നിർത്തിയിട്ടിരുന്ന കാറുകൾക്ക് തീയിടുകയായിരുന്നു. സംഭവ സമയം വീട്ടിൽ ഉണ്ടായിരുന്ന ജാമി തീ ആളിപ്പടരുന്നത് കണ്ടതോടെ വീട്ടിൽ നിന്നും സുരക്ഷിത സ്ഥലത്തേയ്ക്ക് മാറി. ഇതിന് പിന്നാലെ വീട്ടിലേക്കും തീ പടരുകയായിരുന്നു.
Discussion about this post

