ഡബ്ലിൻ: ഗവേഷണ കേന്ദ്രങ്ങളിൽ നിക്ഷേപം പ്രഖ്യാപിച്ച് സർക്കാർ. ഏഴ് പുതിയ ഗവേഷണ കേന്ദ്രങ്ങളിൽ 460 മില്യൺ യൂറോയുടെ നിക്ഷേപമാണ് സർക്കാർ പ്രഖ്യാപിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് നിക്ഷേപം. മന്ത്രി ജെയിംസ് ലോലെസ് ആണ് ധനസഹായം പ്രഖ്യാപിച്ചത്.
റിൻ എന്ന പുതിയ ദേശീയ ശൃംഖലയ്ക്ക് കീഴിൽ ആയിരിക്കും കേന്ദ്രങ്ങൾ പ്രവർത്തിക്കുക. റിസർച്ച് അയർലൻഡ് ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. സർക്കാർ നിക്ഷേപം നടത്തുന്ന ഏഴ് കേന്ദ്രങ്ങൾ 577 ഗവേഷണ സ്ഥാപനങ്ങൾക്ക് പിന്തുണ നൽകുമെന്ന് റിസർച്ച് അയർലൻഡ് വ്യക്തമാക്കി.
Discussion about this post

