ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സ്മാർട്ട്ഫോൺ ഏതാണ് ? പലർക്കും മനസിൽ ഉള്ള ചോദ്യമാണിത് . ഈ പട്ടികയിൽ നിരവധി മുൻനിര ബ്രാൻഡ് ഫോണുകൾ ഉൾപ്പെടുന്നു. ഇതിൽ സാംസങ്, ആപ്പിൾ, റെഡ്മി ഫോണുകളും ഉൾപ്പെടുന്നു.കൗണ്ടർപോയിൻ്റ് റിസർച്ച് 2024 പ്രകാരം, 4 ആപ്പിൾ, റെഡ്മി 13C, സാംസങ് ഫോണുകൾ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന 10 സ്മാർട്ട്ഫോണുകളുടെ പട്ടികയിലുണ്ട്.
ആപ്പിൾ ഐഫോൺ 15 വിപണിയിൽ എത്തിയതുമുതൽ, ഏറെ ഡിമാൻഡുള്ളവയാണ് . ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന 10 സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഇതാണ് ഒന്നാം സ്ഥാനത്ത്.കൗണ്ടർപോയിൻ്റ് റിസർച്ച് 2024 റിപ്പോർട്ട് അനുസരിച്ച്, 2024 പകുതിയോടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്മാർട്ട്ഫോണായി ഐഫോൺ 15 മാറും. തൊട്ടു പിന്നിൽ ഐ ഫോൺ 15 പ്രോ, ഐ ഫോൺ 15 പ്രോ മാക്സ് എന്നിവയുമുണ്ട്.മാത്രമല്ല, 2022-ൽ വന്ന ആപ്പിൾ ഐഫോൺ 14 ഉം ഈ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
സാംസങ് ഗാലക്സി എ സീരീസിൽ, ഗാലക്സി എ 15 4 ജി, സാംസങ് ഗാലക്സി എ 15 5 ജി, സാംസങ് ഗാലക്സി എ 05, സാംസങ് ഗാലക്സി എ 35 എന്നിവ ആഗോള വിപണിയിൽ തങ്ങളുടെ മുദ്ര പതിപ്പിച്ചിട്ടുണ്ട് .
ആപ്പിളിൻ്റെയും സാംസങ്ങിൻ്റെയും പ്രീമിയം സ്മാർട്ട്ഫോണുകൾക്ക് ശേഷം Xiaomi ഫോണുകൾക്കാണ് ഡിമാൻഡുള്ളത് . കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകളുമായാണ് ഈ മൊബൈലുകൾ എത്തുന്നത് . അതുകൊണ്ട് തന്നെ ഏറെ പേരും ഷിയോമി തെരഞ്ഞെടുക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.