ഡബ്ലിൻ:സാമ്പത്തിക രംഗത്തെ അയർലൻഡിന്റെ മെല്ലോപോക്ക് യൂറോസോണിനെയാകെ തളർത്തിയതായി റിപ്പോർട്ട്. യൂറോസ്റ്റാറ്റ് ആണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. അയർലൻഡിന്റെ ജിഡിപിയിൽ ഉണ്ടായ കുറവ് യൂറോസോണിന്റെ സമ്പദ്വ്യവസ്ഥ ഇടിയാൻ കാരണം ആയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ യൂറോസോണിന്റെ സമ്പദ്വ്യവസ്ഥ 0.2 ശതമാനമാണ് ചുരുങ്ങിയത്. സാമ്പത്തിക രംഗത്ത് അയർലൻഡിന് ഉണ്ടായ മെല്ലോപ്പോക്കാണ് ഇതിന് കാരണം ആയത്. അയർലൻഡിന് പുറമേ ഫ്രാൻസിന്റെ പ്രകടനത്തിൽ ഉണ്ടായ കുറവും യൂറോസോണിന്റെ സാമ്പത്തിക രംഗത്തിന് തിരിച്ചടിയായി.
Discussion about this post

