ആൻഡ്രിം: കൗണ്ടി ആൻഡ്രിമിലെ ബീച്ചുകളിലൊന്നിൽ ഇറങ്ങുന്നതിന് പൊതുജനങ്ങൾക്ക് വിലക്ക്. ഉയർന്ന തോതിൽ ഇക്കോളി ബാക്ടീരിയകളുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്ന് ആയിരുന്നു മുന്നറിയിപ്പ് നൽകിയത്. വെള്ളത്തിൽ കുളിക്കരുതെന്ന് പ്രത്യേകം നിർദ്ദേശം നൽകിയിട്ടുണ്ട്.
ലാർണെയിലെ ബാലിഗല്ലി ബീച്ചിലാണ് ബാക്ടീരിയകളുടെ സാന്നിദ്ധ്യം ഉയർന്ന അളവിൽ കണ്ടെത്തിയിരിക്കുന്നത്. ബീച്ചിലെ വെള്ളത്തിന്റെ സാമ്പിളുകൾ കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് വിധേയം ആക്കിയിരുന്നു. ഇതിലാണ് കണ്ടെത്തൽ. ഇതിന് തൊട്ട് പിന്നാലെ കൃഷി, പരിസ്ഥി വകുപ്പ് നിർദ്ദേശം നൽകുകയായിരുന്നു. വിലക്ക് താത്കാലികം മാത്രമാണ്.
Discussion about this post

