ഡബ്ലിൻ: ഡബ്ലിനിൽ നൈജീരിയൻ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി അയർലൻഡ് വിട്ടതായി സൂചന. ഇയാൾ വിദേശത്തേയ്ക്ക് കടന്നുകളഞ്ഞുവെന്നാണ് വിവരം. അതേസമയം സംഭവത്തിൽ അറസ്റ്റിലായ 20 വയസ്സുള്ള യുവാവ് പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് പ്രധാനപ്രതി വിദേശത്തേയ്ക്ക് കടന്നതായുള്ള സൂചന ലഭിച്ചത്.
മുഖ്യപ്രതി യുകെയിലേക്ക് കടന്നുവെന്നാണ് പോലീസ് വിലയിരുത്തുന്നത്. കടൽമാർഗ്ഗം വള്ളത്തിൽ ആയിരുന്നു ഇയാളുടെ രക്ഷപ്പെടൽ എന്നും പോലീസ് കരുതുന്നു. സംഭവ സ്ഥലത്ത് നിന്നും യുവാവിനെ കുത്താനുപയോഗിച്ച കത്തി പോലീസ് കണ്ടെത്തിയിട്ടുണ്ട്. സൗത്ത് ഡബ്ലിൻ മേഖലയിലെ ഒരു വീട്ടിൽ നടത്തിയ പരിശോധനയിൽ ചോരപ്പാടുകൾ കണ്ടെത്തിയതായും പോലീസ് അറിയിക്കുന്നു.
Discussion about this post

