ഡബ്ലിൻ: ശക്തമായ ഇടിമിന്നലിന്റെ പശ്ചാത്തലത്തിൽ മെറ്റ് ഐറാൻ പുറപ്പെടുവിച്ച ജാഗ്രതാ നിർദ്ദേശം അവസാനിച്ചു. ബുധനാഴ്ച നാല് മണിയോടെയാണ് യെല്ലോ വാണിംഗ് അവസാനിച്ചത്. ഉച്ചയ്ക്ക് 1 മണി മുതൽ വാണിംഗ് നിലവിൽവന്നിരുന്നു.
മൂന്ന് കൗണ്ടികളിലായിരുന്നു ഇടിമിന്നലിനെ തുടർന്ന് യെല്ലോ വാണിംഗ് പുറപ്പെടുവിച്ചത്. ഡബ്ലിൻ, മീത്ത്, കിൽഡെയർ എന്നീ കൗണ്ടികളിലായിരുന്നു ജാഗ്രതാ നിർദ്ദേശം. അതേസമയം ബുധനാഴ്ച ശക്തമായ മഴയും ലഭിച്ചിരുന്നു.
Discussion about this post

