ഡബ്ലിൻ: കാറുകൾ വാങ്ങാൻ കടമെടുത്ത് ഐറിഷ് ജനത. സെൻട്രൽ ബാങ്ക് പുറത്തുവിടുന്ന കണക്കുകൾ പ്രകാരം കാറുവാങ്ങാൻ കടമെടുക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടെന്നാണ് വ്യക്തമാകുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ തിരിച്ചടയ്ക്കാത്ത വായ്പകളുടെ തുക വർധിച്ചെന്നും ബാങ്ക് വ്യക്തമാക്കുന്നു.
ഹയർ പർച്ചേയ്സ് കരാറുകളുടെയും പേഴ്സണൽ കോൺട്രാക്ട് പ്ലാനുകളുടെയും വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ബാങ്ക് വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. 2024 മുതൽ 2025 ജൂൺവരെ പിസിപികളിൽ നിന്നും കടമെടുത്ത തുകയിൽ 20 ശതമാനം വർധനവ് ഉണ്ടായിട്ടുണ്ട്. ഇതോടെ തുക 2.17 ബില്യൺ യൂറോ ആയി വർധിച്ചു. ഇതേ സമയം കുടിശ്ശികയുടെ മൂല്യ 8 ശതമാനം വർധിച്ച് 3.2 ബില്യൺ യൂറോയുമായി.
Discussion about this post

