ഡബ്ലിൻ: ലിഫി നദിയിൽ നീന്തുന്നതിനിടെ യുവാവ് മരിച്ചു. 30 വയസ്സുള്ള വ്യക്തിയ്ക്കാണ് ജീവൻ നഷ്ടമായത്. ഇയാൾക്ക് വാർ മെമ്മോറിയൽ ഗാർഡൻ പരിസരത്തുവച്ച് മർദ്ദനം നേരിട്ടിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇതിന് പിന്നാലെ നദിയിലൂടെ നീന്തുമ്പോഴായിരുന്നു ജീവൻ നഷ്ടമായത്.
ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം എന്നാണ് പോലീസ് നൽകുന്ന വിവരം. ആക്രമണത്തെ തുടർന്ന് ഇയാൾ ചാപ്പലിസോഡ് റോഡിനോട് ചേർന്നുള്ള ഭാഗം നീന്തിക്കടക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഇതിനിടെ ജീവൻ നഷ്ടമായി. ഇയാളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇരു സംഭവങ്ങളിലും പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post

