കാഞ്ഞങ്ങാട് : അധ്യാപികയായ ഭാര്യയെ സ്കൂളിലേയ്ക്ക് പോകാൻ ബസിൽ കയറ്റിവിട്ട ശേഷം മടങ്ങിയെത്തിയ ഭർത്താവ് ജീവനൊടുക്കി. പനത്തടിയിലെ ശങ്കർ ബേക്കറി ആന്റ് കൂൾബാർ ഉടമയും പൊതുപ്രവർത്തകനുമായ തച്ചറക്കടവിലെ കെ എൻ വേണു (52) ആണ് മരിച്ചത്. ഇന്ന് രാവിലെ ഭാര്യയെ കാറിൽ പനത്തടി ബസ് സ്റ്റോപ്പിൽ എത്തിച്ച ശേഷം മടങ്ങിയതാണ് വേണു.
വീടിന്റെ മുകൾ നിലയിലേയ്ക്ക് പോയ വേണുവിനെ കാണാതെ വന്നതോടെ മകൾ ചെന്നു നോക്കിയപ്പോഴാണ് കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ അയൽ വാസികളുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ -സരിത, മക്കൾ – ശങ്കർ, അഞ്ജന.
Discussion about this post

