കിൽക്കെന്നി: കൗണ്ടി കിൽക്കെന്നിയിൽ നിയന്ത്രിത മേഖലയിൽ വേഗപരിധി ലംഘിച്ച് ഐറിഷ് ഡ്രൈവർ. ഇതേ തുടർന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഡെയ്ൻസ്ഫോർട്ടിലെ എൻ 10 ലായിരുന്നു സംഭവം. ഇവിടെ മണിക്കൂറിൽ 100 കിലോ മീറ്റർ വേഗതയിൽ മാത്രമാണ് വാഹനം ഓടിയ്ക്കാൻ കഴിയുക. എന്നാൽ ഐറിഷ് ഡ്രൈവർ റോഡിലൂടെ മണിക്കൂറിൽ 161 കിലോ മീറ്റർ വേഗതയിൽ വാഹനം ഓടിയ്ക്കുകയായിരുന്നു.
ബാങ്ക് വാരാന്ത്യ അവധിയുടെ ഭാഗമായി രാജ്യവ്യാപകമായി പോലീസ് റോഡ് സുരക്ഷാ പരിശോധന തുടരുകയാണ്. ഇതിനിടെയാണ് കിൽക്കെന്നിയിലെ ഡ്രൈവർ പിടിയിലായത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ലഹരി ഉപയോഗിച്ച് വാഹനം ഓടിച്ചതിന് 92 പേരെ അറസ്റ്റ് ചെയ്തു. മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിച്ചതിനും സീറ്റ്ബെൽറ്റ് ധരിക്കാത്തതിനും 270 പേർ പിടിയിലായിട്ടുണ്ട്. അതേസമയം വാഹനാപകടങ്ങളിലായി ഈ വർഷം ഇതുവരെ 70 പേർക്ക് ജീവൻ നഷ്ടമായി.

