റോസ്കോമൺ: കൗണ്ടി റോസ്കോമണിൽ വാഹനാപകടം. ഞായറാഴ്ച രാവിലെയോടെയായിരുന്നു സംഭവം. അപകടത്തിൽ 60 വയസ്സുള്ള വ്യക്തിയ്ക്ക് ജീവൻ നഷ്ടമായി. അദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
60 കാരൻ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. സാരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിന്റെ ദൃക്സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
Discussion about this post

