ഡബ്ലിൻ: അയർലൻഡിൽ ഈ വർഷത്തെ ബ്ലൂം ഗാർഡനിംഗ് ഫെസ്റ്റിവലിന് ഇന്ന് തുടക്കം. ഇന്ന് മുതൽ അഞ്ച് ദിവസമാണ് ഡബ്ലിനിലെ ഫീനിക്സ് പാർക്കിൽ പരിപാടി നടക്കുക. ജൈവവവിധ്യം, കാലാവസ്ഥാ പ്രവർത്തനം, മാനസിക ആരോഗ്യം എന്നിവയാണ് ഈ വർഷത്തെ ഫെസ്റ്റിവലിന്റെ തീമുകൾ.
ബോർഡ് ബിയയാണ് പരിപാടിയുടെ സ്പോൺസർമാർ. പരിപാടിയിൽ അഞ്ച് ദിവസങ്ങളിലായി ഏകദേശം 1 ലക്ഷം സന്ദർശകർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിപാടികളുടെ സുസ്ഥിരതയ്ക്കായി ഐഎസ്ഒ 20121:2024 അംഗീകാരം നേടുന്ന രാജ്യത്തെ ആദ്യത്തെ പരിപാടിയാണ് ബ്ലൂം.
Discussion about this post

