തിരുവനന്തപുരം : ഇഡി റെയ്ഡിൽ കേന്ദ്രസർക്കാരിനും, സംഘപരിവാറിനുമെതിരെ മുൻ മന്ത്രിയും, ബേപ്പൂർ എം എൽ എ യുമായ പി എ മുഹമ്മദ് റിയാസ് . വളഞ്ഞിട്ടടിച്ചാലും സംഘപരിവാറിന് മുന്നിൽ കുമ്പിടില്ലെന്നാണ് റിയാസ് പറയുന്നത് . അവസാന ശ്വാസം വരെ പോരാടുമെന്നും മുഹമ്മദ് റിയാസ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
‘ വളഞ്ഞിട്ടടിച്ചോളൂ, പക്ഷേ സംഘപരിവാറിനു മുമ്പിൽ കുമ്പിടില്ല. അവസാന ശ്വാസം വരെയും പോരാടും ‘ എന്നാണ് മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും , ഭാര്യാപിതാവും , മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ കണ്ണൂരിലെയും, തിരുവനന്തപുരത്തെയും വീടുകളിലുമാണ് റെയ്ഡുകൾ. രാവിലെ ആറ് മണിയ്ക്കാണ് റെയ്ഡ് ആരംഭിച്ചത്. റെയ്ഡ് നടക്കുമ്പോൾ റിയാസ് വീട്ടിൽ ഉണ്ടായിരുന്നില്ല . റിയാസിന്റെ ഭാര്യ വീണ വിജയനെയും ഇഡി ചോദ്യം ചെയ്തു.

