ഡബ്ലിൻ: അയർലൻഡിൽ താപനില മുന്നറിയിപ്പ് തുടരുന്നു. ഇന്നും അന്തരീക്ഷ തപനില 30 ഡിഗ്രി സെൽഷ്യസിന് മുകളിൽ രേഖപ്പെടുത്തുമെന്നാണ് പ്രവചനം. ഇതേ തുടർന്ന് എട്ട് കൗണ്ടികളിൽ മെറ്റ് ഐറാൻ യെല്ലോ വാണിംഗ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണി മുതലാണ് മുന്നറിയിപ്പ് നിലവിൽ വന്നത്. ഇന്ന് വൈകീട്ട് ആറ് മണിവരെ മുന്നറിയിപ്പ് തുടരും. പകൽ പുറത്തിറങ്ങുമ്പോൾ പ്രത്യേകം ശ്രദ്ധ പുലർത്തണമെന്ന് മെറ്റ് ഐറാൻ നിർദ്ദേശിച്ചിട്ടുണ്ട്.
Discussion about this post

