ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ വാഹനാപകടം. അഞ്ച് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ക്രാങ്ക്ഹിൽ റോഡ് പ്രദേശത്ത് ആയിരുന്നു സംഭവം.
ശനിയാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഫോക്സ്വാഗൻ ഗോൾഫും മാസ്ഡയും ആണ് കൂട്ടിയിടിച്ചത്. ആരുടെയും പരിക്കുകൾ ഗുരുതരമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post

