ഡബ്ലിൻ: അയർലൻഡിൽ വരാനിരിക്കുന്നത് ചൂടിന്റെ ദിനങ്ങൾ. നാളെ മുതൽ രാജ്യത്ത് അന്തരീക്ഷ താപനിലയിൽ വലിയ വർധനവ് ഉണ്ടാകുമെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. ഈ ആഴ്ച ഉഷ്ണതരംഗത്തിന് സാധ്യതയുണ്ട്.
അന്തരീക്ഷ താപനില 25 ഡിഗ്രി സെൽഷ്യസ് മറികടക്കാമെന്നാണ് പ്രവചനം. ചിലപ്പോൾ ഇത് 30 ഡിഗ്രിയെന്ന ഉയർന്ന തോതിലേക്കും എത്തിയേക്കാം. ഇന്ന് 20 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും അന്തരീക്ഷ താപനില അനുഭവപ്പെടുക. 1997 ലെ മെയ് മാസത്തിന് ഇതിന് മുൻപ് അന്തരീക്ഷ താപനില ഇത്രയും ഉയരത്തിൽ എത്തിയിട്ടുണ്ട്.
Discussion about this post

