കോർക്ക്: മാലിന്യം വലിച്ചെറിയുന്നതിനും വളർത്തുനായ്ക്കളുടെ വിസർജ്യം കൃത്യമായി നീക്കം ചെയ്യാത്തതിനുമുള്ള പിഴ ഉയർത്തിയ നടപടിയെ സ്വാഗതം ചെയ്ത് സ്വതന്ത്ര കൗൺസിലർ. കോർക്ക് സിറ്റി സൗത്ത് ഈസ്റ്റ് വാർഡിലെ കൗൺസിലറായ കീരൻ മക്കാർത്തിയാണ് തീരുമാനത്തെ അനുകൂലിച്ച് പ്രതികരിച്ചത്. സെപ്തംബർ 1 മുതൽ 250 യൂറോയാണ് മലിനമാക്കിയാൽ പിഴയായി നൽകേണ്ടിവരിക. നിലവിൽ ഇത് 150 യൂറോ ആണ്.
പിഴ ഉയർത്തുന്നുവെന്ന വാർത്ത സ്വാഗതാർഹമാണെന്ന് മക്കാർത്തി പറഞ്ഞു. മഹോണിലും ബ്ലാക്ക്റോക്കിലുടനീളമുള്ള പൊതു പാതകളിലും റോഡുകളിലും മാലിന്യ പ്രശ്നം അടുത്തിടെയായി കുറഞ്ഞിട്ടുണ്ട്. എങ്കിലും തീരുമാനം മികച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post

