തിരുവനന്തപുരം ; സംസ്ഥാനത്തെ 484 പൊലീസ് സ്റ്റേഷനുകളിൽ സമ്പൂർണ്ണ മാറ്റം ലക്ഷ്യമിട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല . പൊലീസ് സ്റ്റേഷനുകളിൽ കൃത്യമായി പരാതികൾ കേൾക്കുമെന്നും, വർഷങ്ങളായി കെട്ടിക്കിടക്കുനൻ വാഹനങ്ങൾ ഒഴിവാക്കുമെന്നും സ്റ്റേഷനുകളിൽ വരുന്നവരെ കുറ്റവാളികളായി കാണില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പരാതിക്കാരെ പൂർണ്ണമായും കേൾക്കുമെന്നും , പൊലീസ് സ്റ്റേഷനുകൾ ജനസേവാ കേന്ദ്രങ്ങളാക്കി മാറ്റുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. പൊലീസ് ട്രെയിനിംഗ് സിലബസ് പരിഷ്ക്കരിക്കും . മയക്കുമരുന്നിനെതിരെ സമഗ്ര പദ്ധതി ഒരുക്കും . ‘ ഓപ്പറേഷൻ തുഫാൻ ദി നർക്കോട്ടിക് ഹണ്ട് ‘ എന്ന പേരിലാണ് ജൂൺ മുതൽ പദ്ധതി ആരംഭിക്കുക.കേരളത്തിലെ മയക്കുമരുന്നിന്റെ വേര് അറുക്കുക എന്ന ലക്ഷ്യത്തോടെ വരും ദിവസങ്ങളിൽ പലയിടങ്ങളിലും ഓപ്പറേഷനുകൾ നടക്കും.
ഇതിനായി വിശദമായ പ്രൊജക്ട് തയ്യാറാക്കുമെന്നും, മറ്റ് സംസ്ഥാനങ്ങളിലെ പൊലീസ് മേധാവിമാരെയും ബന്ധപ്പെടും . അവരുടെ എല്ലാ സഹായങ്ങളും തേടും. സിന്തറ്റിക് ലഹരികൾ വരുന്ന സംസ്ഥാനത്തെ പൊലീസ് മേധാവിമാരിൽ നിന്ന് വിശദമായ റിപ്പോർട്ടുകൾ തേടിയാകും പ്രവർത്തനം .സ്കൂൾ പരിസരത്ത് പുകയില വിൽപ്പന നടത്തുന്നത് തടയും. മയക്കുമരുന്ന് വിതരണത്തിനായി ഇറങ്ങിയിരിക്കുന്നവരെയെല്ലാം നിരീക്ഷണത്തിലാക്കും. അതിനായി വിശദമായ പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

