ഡബ്ലിൻ: അയർലൻഡിലെ ഇറാൻ അംബാസഡർ ഔദ്യോഗികമായി ചുമതലയേറ്റു. മാസങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് അംബാസഡർ ഇഷാഗ് അൽഹാബിബ് ചുമതലയേറ്റത്. പ്രതിഷേധത്തെ തുടർന്ന് അദ്ദേഹത്തിന്റെ സ്ഥാനാരോഹണ ചടങ്ങ് നീണ്ടു പോകുകയായിരുന്നു.
ഈ വർഷം ജനുവരിയിൽ ആയിരുന്നു ഇഷാഗിനെ അംബാസഡറായി തീരുമാനിച്ചത്. എന്നാൽ ഇറാനിലെ ഭരണകൂട വിരുദ്ധ പ്രതിഷേധങ്ങളുടെ പശ്ചാത്തിൽ ചടങ്ങ് നടത്തുന്നത് അനുചിതമാണെന്ന വിലയിരുത്തലിൽ അധികൃതർ എത്തുകയായിരുന്നു. ഇതേ തുടർന്നാണ് ജനുവരിയിൽ നടത്തേണ്ടിയിരുന്ന ചടങ്ങ് മാറ്റിവച്ചത്. ഇന്നലെ നടന്ന ചടങ്ങിൽ ഇഷാഗ് അൽഹാബിബ് കത്ത് പ്രസിഡന്റ് കാതറിൻ കനോലിയ്ക്ക് കൈമാറി. ഉച്ചയ്ക്ക് ശേഷമായിരുന്നു ചടങ്ങുകൾ.
Discussion about this post

