തിരുവനന്തപുരം : പുതുതായി തിരഞ്ഞെടുക്കപ്പെട്ട പതിനാറാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങോടെ ഔദ്യോഗികമായി ആരംഭിച്ചു. പ്രോ-ടെം സ്പീക്കർ ജി. സുധാകരനാണ് സത്യവാചകം ചൊല്ലി കൊടുത്തത്.
അക്ഷരമാലാക്രമത്തിൽ, കളമശ്ശേരി എംഎൽഎയും ഫിഷറീസ് സാമൂഹിക നീതി മന്ത്രിയുമായ വി.ഇ. അബ്ദുൾ ഗഫൂറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ചടങ്ങിൽ എൽഡിഎഫ് പ്രതിനിധികളും സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രി വി ഡി സതീശൻ 105-)0 മനായും , പ്രതിപക്ഷനേതാവ് പിണറായി വിജയൻ 133-)0 മനായും, സത്യപ്രതിജ്ഞ ചെയ്തു.
ഇന്ന് നടക്കുന്ന സഭാ സമ്മേളനത്തിൽ സത്യപ്രതിജ്ഞ മാത്രമാണുള്ളത് . നാളെ രാവിലെ 9:00 മണിക്ക് സഭയുടെ പുതിയ സ്പീക്കറെ തിരഞ്ഞെടുക്കും. തിരുവഞ്ചൂർ രാധാകൃഷ്ണനാണ് യുഡിഎഫ് സ്ഥാനാർത്ഥി, ചാത്തന്നൂർ എം എൽ എ ഗോപകുമാറാണ് ബിജെപിയുടെ സ്ഥാനാർത്ഥി. 29 നാണ് ഗവർണറുടെ നയപ്രസംഗം. ജൂൺ ഒന്ന് മുതൽ നയപ്രസംഗത്തിൽ നന്ദി അറിയിക്കുന്ന പ്രമേയത്തിൽ ചർച്ചകൾ നടക്കും .
നിയമസഭയിൽ ഭരണപക്ഷത്തെ മുതിർന്ന അംഗമായ ജി സുധാകരൻ പ്രോടേം സ്പീക്കറായി കഴിഞ്ഞ ദിവസം ചുമതലയേറ്റിരുന്നു. തനിക്ക് മുന്നിൽ പിണറായിയും, സജി ചെറിയാനും സത്യപ്രതിജ്ഞ ചെയ്യേണ്ടി വരുന്നുവെന്ന മട്ടിൽ ചർച്ചകൾ നടക്കുന്നുവെന്നും, അത്തരം ചർച്ചകളിൽ താല്പര്യമില്ലെന്നും ജി സുധാകരൻ പറഞ്ഞു.

