ഗാൽവേ: ഗാൽവേയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ പ്രമുഖ മെഡിക്കൽ ഉപകരണ കമ്പനിയായ മെട്രോണിക്സ്. കമ്പനിയുടെ വിപുലീകരണത്തിന്റെ ഭാഗമായാണ് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നത്. 85 തൊഴിലവസരങ്ങളാകും പുതുതായി സൃഷ്ടിക്കപ്പെടുക.
കാർഡിയാക് ഉപകരണങ്ങൾ ഇംപ്ലാന്റ് ചെയ്തവർക്ക് മെച്ചപ്പെട്ട പരിചരണം നൽകുന്നതിലായിരിക്കും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇത് ലക്ഷ്യമിട്ടാണ് ഗാൽവേയിലെ വിപുലീകരണം. ലോകമെമ്പാടുമുള്ള രോഗികൾക്ക് പരിചരണം ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കുമെന്ന് കമ്പനി വ്യക്തമാക്കുന്നു.
Discussion about this post

