ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിലും ചൂട് ഉയരുമെന്ന് മുന്നറിയിപ്പ്. വരും നാളുകളിൽ അന്തരീക്ഷ താപനില 20 ഡിഗ്രി സെൽഷ്യസിന് മുകളിൽ രേഖപ്പെടുത്തുമെന്നാണ് യുകെ മെറ്റ് ഓഫീസ് വ്യക്തമാക്കുന്നത്. ഈ വർഷത്തെ തന്നെ ഏറ്റവും ചൂടേറിയ ദിനം വെളളിയാഴ്ച ആയിരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം.
തെക്ക്- കിഴക്കൻ മേഖലകളിൽ ആയിരിക്കും താരതമ്യേന കൂടുതൽ ചൂട് അനുഭവപ്പെടുക. എന്നാൽ വടക്ക്- പടിഞ്ഞാറ്, യോർക്ക്ഷെയറിന്റെ ചില ഭാഗങ്ങളിൽ അന്തരീക്ഷ താപനില 30 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. എന്നാൽ ജൂണിലെ ബാങ്ക് വാരാന്ത്യ അവധിക്കാലത്ത് കാലാവസ്ഥ അസ്ഥിരമാകുമെന്നും മെറ്റ് ഓഫീസ പ്രവചിക്കുന്നു.
Discussion about this post

