ഡബ്ലിൻ: അയർലൻഡിൽ വരും ദിവസങ്ങളിൽ ചൂട് കൂടുമെന്ന മുന്നറിയിപ്പുമായി മെറ്റ് ഐറാൻ. ഉയർന്ന മർദ്ദം രൂപപ്പെടും. ഉഷ്ണതരംഗത്തിനും സാധ്യതയുണ്ട്.
അന്തരീക്ഷതാപനില 20 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. വ്യാഴാഴ്ച മുതലായിരിക്കും അന്തരീക്ഷതാപനില ഉയരുക. പൊതുവെ വരണ്ട, വെയിലുള്ള കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക. അടുത്ത ആഴ്ചയോടെ ഉയർന്ന മർദ്ദം രൂപപ്പെടും. ഇത് കാലാവസ്ഥ സ്ഥിരതയുള്ളതാക്കും.
Discussion about this post

