ലെയ്ട്രിം: കൗണ്ടി ലെയ്ട്രിമിൽ ട്രാക്ടർ അപകടത്തിൽ വയോധികന് ദാരുണാന്ത്യം. 60 വയസ്സുള്ള വ്യക്തിയ്ക്കാണ് ജീവൻ നഷ്ടമായത്. ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ഡ്രംകോങ്ങിലെ മുല്ലഗിക്കുല്ലന് സമീപമുള്ള എൽ3355 ലാണ് അപകടം ഉണ്ടായത്.
60 കാരനായിരുന്നു ട്രാക്ടർ ഓടിച്ചിരുന്നത്. സഞ്ചരിക്കുന്നതിനിടെ നിയന്ത്രണംവിട്ട് അപകടത്തിൽപ്പെടുകയായിരുന്നു. സാരമായി പരിക്കേറ്റ അദ്ദേഹം സംഭവ സ്ഥലത്ത് തന്നെ മരിച്ചു. 60 കാരന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന്റെ സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് നിർദ്ദേശമുണ്ട്.
Discussion about this post

