ഡബ്ലിൻ: അയർലൻഡിൽ അതീവ അപകടകാരിയായ അധിനിവേശ സസ്യം ഷോപ്പുകളിൽ വിൽപ്പന നടത്തുന്നതായി കണ്ടെത്തൽ. സ്പാനിഷ് ബ്ലൂബെല്ലുകളുടെ സാന്നിദ്ധ്യം ആണ് കണ്ടെത്തിയിരിക്കുന്നത്. ഡബ്ലിൻ യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. നോലീൻ സ്മിത്ത് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇത്തരം പ്രവർത്തികൾക്കെതിരെ നടപടി സ്വീകരിക്കേണ്ട സമയം ആയി എന്നും അദ്ദേഹം പറഞ്ഞു.
നിയമം മൂലം നിരോധിക്കപ്പെട്ട സസ്യങ്ങൾ ഓൺലൈനിലും അല്ലാതെയും വിൽപ്പന നടത്തുന്നുണ്ടെന്നാണ് വിവരം. തദ്ദേശീയ ജീവജാലങ്ങൾക്ക് വലിയ അപകടം സൃഷ്ടിക്കുന്ന ചെടിയാണ് ബ്ലൂബെല്ലുകൾ.
Discussion about this post

