ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിലെ ഡയമണ്ട് പാർക്കിൽ വീണ്ടും തീപിടിത്തം. ഇതേ തുടർന്ന് വൻ നാശനഷ്ടം ഉണ്ടായി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആറ് മാസം മുൻപായിരുന്നു സ്ഥലത്ത് ആദ്യ തീപിടിത്തം ഉണ്ടായത്. നാല് ലക്ഷം യൂറോ ചിലവിട്ടാണ് ഇത് പൂർവ്വസ്ഥിതിയിൽ ആക്കിയത്.
ഉച്ച കഴിഞ്ഞ മൂന്നരയോടെയായിരുന്നു സംഭവം. കളിസ്ഥലത്തിന് മനപ്പൂർവ്വം തീയിട്ടതാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. 2023ലായിരുന്നു പാർക്കും കളിസ്ഥലവും നവീകരിച്ചത്. അതേവർഷം മുൻ ധനമന്ത്രി പാസ്കൽ ഡൊണഹോ ഇതിന്റെ ഉദ്ഘാടനവും നിർവ്വഹിച്ചു.
Discussion about this post

