ഡബ്ലിൻ: അയർലൻഡിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പരിക്കേറ്റത് ആയിരത്തിലധികം സൈക്കിൾ യാത്രികർക്ക്. 2020 നും 2025 നും ഇടയിലെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. ഗാർഡ ഷിക്കോണയാണ് വിവരങ്ങൾ പുറത്തുവിട്ടത്. 2021 നും 2025 നും ഇടയിൽ 1,324 പേർക്ക് അപകടങ്ങളിൽ പരിക്കേറ്റു.
2021 ൽ ഉണ്ടായ അപകടങ്ങളിൽ 314 സൈക്കിൾ യാത്രികർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇതിൽ 52 ശതമാനം സംഭവങ്ങളും ഉണ്ടായത് ഡബ്ലിനിൽ ആയിരുന്നു. പരിക്കേറ്റവരിൽ 55 ശതമാനം പേരും 26 നും 55 നും ഇടയിൽ പ്രായമുള്ളവർ ആയിരുന്നു.
2020 നും 2024 നും ഇടയിൽ 3,305 സൈക്കിൾ യാത്രികരാണ് അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്.
Discussion about this post

