കൊൽക്കത്ത : ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം തേടിയാണ് സുവേന്ദു അധികാരി സർക്കാർ അധികാരത്തിലേറിയത് . 15 വർഷത്തെ മമത ഭരണമാണ് ഇത്തവണ ബിജെപി അവസാനിപ്പിച്ചത്. എന്നാൽ സുവേന്ദു അധികാരത്തിലേറിയതിനു പിന്നാലെ ബംഗ്ലാദേശിലാണിപ്പോൾ കലാപം ആരംഭിച്ചിരിക്കുന്നത്. മമതയെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് മടക്കി കൊണ്ടുവരാനായാണ് ബംഗ്ലാദേശിലെ മതമൗലികവാദികൾ പ്രതിഷേധം ആരംഭിച്ചിരിക്കുന്നത് . എന്നാൽ ഇതിനു പിന്നിൽ കൃത്യമായ അജണ്ട ഉണ്ടെന്നത് വ്യക്തമാണ്.
തൃണമൂൽ പരാജയപ്പെട്ടതിനു പിന്നാലെ ആദ്യം കലാപം ആരംഭിച്ചത് ബംഗാളിലാണ് . അതിനിടെ സുവേന്ദു അധികാരിയുടെ പി എ ആയിരുന്ന ചന്ദ്രനാഥ് രഥിനെയും ചില ക്രിമിനലുകൾ വക വരുത്തി. ഇതിന്റെ അന്വേഷണവും ഇപ്പോൾ മുന്നേറുന്നത് ബംഗ്ലാദേശിനെ ലക്ഷ്യം വച്ചാണ്. ബംഗ്ലാദേശിൽ നിന്നുള്ള ക്രിമിനലുകൾ വലിയൊരു ഗൂഢാലോചനയുടെ ഭാഗമായി ബംഗാളിലേക്ക് വന്ന് കൊലപാതകം നടത്തിയ ശേഷം ബംഗ്ലാദേശിലേക്ക് തിരികെ പലായനം ചെയ്തിരിക്കാനുള്ള സാധ്യതയാണ് ബിഎസ്എഫ് അന്വേഷിക്കുന്നത്.
അതിനു പിന്നാലെയാണ് പശ്ചിമ ബംഗാൾ ‘സ്വതന്ത്ര രാഷ്ട്രം’ ആയി പ്രഖ്യാപിക്കണമെന്ന് മമതയോട് ആവശ്യപ്പെട്ട് ബംഗ്ലാദേശി ജമാഅത്ത് നേതാവ് എം ഡി നൂറുൽ ഹുദ രംഗത്തെത്തിയത്. ബംഗാൾ പ്രത്യേക രാജ്യമായി പ്രഖ്യാപിച്ചാൽ, ബംഗ്ലാദേശിലെ 170 ദശലക്ഷം മുസ്ലീങ്ങൾ മമത പക്ഷത്ത് നിൽക്കുമെന്നും ജമാഅത്ത് നേതാവ് അവകാശപ്പെട്ടു. ധാക്കയിലടക്കം വിവിധ മതസംഘടനകൾ ഇന്ത്യയ്ക്കും, പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും, ബിജെപിയ്ക്കുമെതിരെ രംഗത്തിറങ്ങി. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.
ഇതിൽ ബംഗ്ലാദേശികൾ മോദിയ്ക്കും, സുവേന്ദു അധികാരിക്കുമെതിരെ ഭീഷണി മുഴക്കുന്നതും കാണാമായിരുന്നു. ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർക്ക് പിന്തുണ നൽകിയിട്ടുള്ള മുഖ്യമന്ത്രിയാണ് മമത . ബംഗ്ലാദേശികൾ മമതയെ മടക്കി കൊണ്ടു വരാൻ ശ്രമിക്കുന്നതും ഈ കാരണം കൊണ്ട് തന്നെ.

