ഡബ്ലിൻ: അയർലൻഡിലെ സൂപ്പർമാർക്കറ്റുകളിൽ നിന്നും പ്രമുഖ ചിക്കൻ ഉത്പന്നങ്ങൾ തിരിച്ചു വിളിച്ചു. ടെസ്കോ, ആൽഡി എന്നിവിടങ്ങളിൽ നിന്നാണ് ജനപ്രിയ വിഭവം തിരിച്ചുവിളിച്ചത്. ഈ ഉത്പന്നങ്ങൾ കൈവശം ഉള്ളവർ ഉപയോഗിക്കരുതെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
വെസ്റ്റേൺ ബ്രാൻഡ് സേജ്, ഒനിയൻ കുക്ക് ഇൻ ബാഗ് ഹോൾ ചിക്കൻ എന്നിവയുടെ പ്രത്യേക ബാച്ചുകളാണ് തിരിച്ചുവിളിച്ചത്. വിഭവങ്ങളിൽ സാൽമണൊല്ല ബാക്ടീരിയകളുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. ഇതേ തുടർന്നായിരുന്നു തിരിച്ചുവിളിച്ചത്. ഉത്പന്നങ്ങൾക്കെതിരെ മുന്നറിയിപ്പ് നോട്ടീസുകൾ പതിപ്പിക്കാൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. അതേസമയം കഴിഞ്ഞ ദിവസം ലിഡിലിൽ നിന്നും ചിക്കൻ ഉത്പന്നം തിരിച്ച് വിളിച്ചിരുന്നു. സാൽമൊണല്ല ബാക്ടീരിയകളുടെ സാന്നിദ്ധ്യത്തെ തുടർന്നാണ് ഈ ഉത്പന്നവും തിരിച്ച് വിളിച്ചത്.

