ഡബ്ലിൻ: ജോബ് സീക്കേഴ്സ് അലവൻസ് പരിഷ്കരിക്കാൻ സർക്കാർ. ഇതിനായുള്ള പൊതുജനാഭിപ്രായ ശേഖരണം ആരംഭിച്ചു. വരുമാനമുള്ളവർക്ക് പൂർണമായി നിർത്തുന്നതിന് പകരം പടിപടിയായി അലവൻസ് നിർത്തലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. അതേസമയം കുട്ടികളുടെ സംരക്ഷണത്തിന് പിന്തുണയേകാൻ മറ്റൊരു സഹായ പദ്ധതി ആരംഭിക്കാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്.
തൊഴിലില്ലാത്തവർക്കും പാർട്ട് ടൈമായി ജോലി ചെയ്യുന്നവർക്കുമാണ് ജോബ് സീക്കേഴ്സ് അലവൻസ് നൽകുന്നത്. എന്നാൽ പാർട്ട് ടൈം ജീവനക്കാർക്ക് ചില സന്ദർഭങ്ങളിൽ ഇത് നഷ്ടപ്പെടുന്ന സ്ഥിതിയുണ്ട്. ഇത് ഇല്ലാതാക്കാൻ വർക്കിംഗ് ഏജ് പേയ്മെന്റ് സർക്കാർ അവതരിപ്പിക്കും. ഇതുൾപ്പെടെ നിരവധി മാറ്റങ്ങളാണ് സർക്കാർ കൊണ്ടുവരുന്നത്.
Discussion about this post

