ഡബ്ലിൻ: ഷാനൻ വിമാനത്താവളം വഴി ലഹരി കടത്താൻ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ റെവന്യൂ വിഭാഗം പിടികൂടി. ഇവരുടെ പക്കൽ നിന്നും 5,80,000 യൂറോ വിലവരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. സ്ത്രീയും പുരുഷനുമാണ് അറസ്റ്റിലായത് എന്ന് അധികൃതർ അറിയിച്ചു.
തായ്ലൻഡിൽ നിന്നുള്ള വിമാനത്തിൽ ആയിരുന്നു ഇവർ എത്തിയത്. ബാഗിൽ ഒളിപ്പിച്ചായിരുന്നു ഇവർ കഞ്ചാവ് കടത്താൻ ശ്രമിച്ചത്. എന്നാൽ വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെ ഇവർ പിടിയിലാകുകയായിരുന്നു. 29 കിലോ കഞ്ചാവാണ് ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തത്. ഇത് പരിശോധനയ്ക്കായി അയച്ചു.
Discussion about this post

