ഡബ്ലിൻ: ഡബ്ലിൻ നാഷണൽ ക്രിക്കറ്റ് സെന്ററിന്റ നിർമ്മാണവുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിൽ. നിർമ്മാണത്തിനായുള്ള ആദ്യ കരാർ ആയി. ജോൺസ് സിസ്ക് എന്ന നിർമ്മാണ കമ്പനിയ്ക്കാണ് സെന്ററിന്റെ നിർമ്മാണത്തിനായുള്ള കരാർ നൽകിയിരിക്കുന്നത്. വാറ്റ്, കണ്ടിജൻസി, പ്രൊഫഷണൽ ഫീസ് എന്നിവയുൾപ്പെടെ സ്പോർട് അയർലൻഡ് നൽകിയ കരാറിന്റെ മൂല്യം 45.45 മില്യൺ യൂറോ ആണ്.
ജൂനിയർ മന്ത്രി ചാർലി മക്കോണലോഗ് ആണ് ഇക്കാര്യം അറിയിച്ചത്. കരാറിൽ ധാരണയായ പശ്ചാത്തലത്തിൽ സെന്ററിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് അടുത്ത ആഴ്ചയോടെ തുടക്കം കുറിയ്ക്കും. 2030 ന് മുൻപ് സെന്റിന്റെ നിർമ്മാണം പൂർത്തിയാക്കാനാണ് തീരുമാനം. 2030 ൽ ടി20 ലോകകപ്പ് ഇവിടെ വച്ച് നടന്നേക്കും. 4200 പേർക്ക് ഇരുന്ന് കളികാണാവുന്ന രീതിയിൽ ആയിരിക്കും സെന്ററിന്റെ നിർമ്മാണം. രണ്ട് ഘട്ടങ്ങളിലായിട്ടാകും പദ്ധതി പൂർത്തീകരിക്കുക.

