ഡൊണഗൽ: അയർലൻഡിൽ ക്രിമിനൽ സംഘങ്ങൾക്കെതിരെ നടപടി കടുപ്പിച്ച് പോലീസ്. ഡൊണഗൽ, സ്ലൈഗോ, മൊനാഗൻ, ലാവോയിസ് എന്നിവിടങ്ങളിൽ പോലീസ് പരിശോധന നടത്തി. ലഹരിക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ എന്നീ സംഘങ്ങളുമായി ബന്ധമുള്ള ക്രിമിനലുകൾക്കെതിരെ നടപടി ലക്ഷ്യമിട്ടായിരുന്നു പരിശോധന.
കൗണ്ടി ടൈറോണിൽ നിന്നുള്ള പോലീസ് സംഘമാണ് സ്ഥലത്ത് എത്തിയത്. നാലിടങ്ങളിലായി 15 ഓളം സ്ഥലത്ത് പരിശോധന നടത്തി. ഇതിൽ 30 വയസ്സുള്ള യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പണവും ലഹരിവസ്തുക്കളും പോലീസ് പിടിച്ചെടുത്തു.
Discussion about this post

