ഡബ്ലിൻ: ഗാർഡ ഷിക്കോണയിലേക്ക് പുതിയ റിക്രൂട്ട്മെന്റ് ക്യാമ്പയ്ൻ ആരംഭിച്ചു. നീതി മന്ത്രി ജിം ഒ കെല്ലഗനും ഗാർഡ കമ്മീഷണർ ജസ്റ്റിൻ കെല്ലിയും ചേർന്നാണ് മൂന്നാഴ്ചത്തെ ക്യാമ്പയ്നിന് ആരംഭം കുറിച്ചത്. കഴിഞ്ഞ ആഴ്ച ടെമ്പിൾമോറിലെ പരിശീലന കേന്ദ്രത്തിൽ നിന്നും 200 ഓളം ഗാർഡകൾ സേനയുടെ ഭാഗമായിരുന്നു. ഇതിന് പിന്നാലെയാണ് റിക്രൂട്ട്മെന്റ് ക്യാമ്പയ്ൻ ആരംഭിക്കുന്നത്.
പുതിയ അംഗങ്ങൾക്ക് 39,194 യൂറോ ആണ് പ്രാരംഭ ശമ്പളം. കൂടുതൽ പേരെ സേനയിലേക്ക് ആകർഷിക്കുക ലക്ഷ്യമിട്ടാണ് ശമ്പളം പരിഷ്കരിച്ചിരിക്കുന്നത്. പുതുതായി നിയമിക്കപ്പെടുന്നവർക്ക് 36 ആഴ്ച പരിശീലനം നൽകും. ഗാർഡ കോളേജിൽ ആയിരിക്കും പരിശീലനം. ഈ കാലയളവിൽ ഇവർക്ക് 353 യൂറോ വീതം അലവൻസായി നൽകുകയും ചെയ്യും.

