അപകടത്തിൽ വിട പറഞ്ഞ നടൻ സന്തോഷ് നായർ തന്റെ ജീവിതത്തെ കുറിച്ചും , മരണത്തെ കുറിച്ചും പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു . സാഹസിക രംഗങ്ങൾ ചെയ്യുന്നതിലെ ഭയമില്ലായ്മയെക്കുറിച്ചും സിനിമയോടുള്ള തന്റെ അർപ്പണബോധത്തെക്കുറിച്ചും അദ്ദേഹം പങ്കുവച്ച വാക്കുകൾ ഇപ്പോൾ ആരാധകരുടെ കണ്ണ് നിറയിക്കുകയാണ്.
‘ ഞാന്‍ സംഘപ്രവര്‍ത്തകനായിരുന്നു. ഞാന്‍ ശാഖയിലുണ്ടായിരുന്നു. ശിക്ഷക്, മുഖ്യശിക്ഷക് ഒക്കെ ആയിരുന്നു. പിന്നീട് സിനിമയില്‍ എത്തി.
നമ്മളോടൊക്കെ എന്തെങ്കിലും ചെയ്യാൻ പറഞ്ഞാൻ നോ പറയില്ല . ഞങ്ങളുടെ ടൈമിൽ വന്നവരെല്ലാം അങ്ങനെയാണ് , കൈ പൊള്ളിയാൽ അയ്യോ എന്ന് പറയും അത്രേ ഉള്ളു. നമ്മളെ ഒരാള്‍ സിനിമയ്ക്കായി വിളിക്കുന്നു, ഇത്ര രൂപ വേണമെന്ന് പറയുന്നു. അത് അവര്‍ തരാമെന്ന് പറയുന്നു. പിന്നെ അവര്‍ ചോദിക്കുന്ന പ്രൊഡക്ട്, അല്ലെങ്കില്‍ അവര്‍ ആവശ്യപ്പെടുന്നത് കൊടുക്കുക എന്നുള്ളത് എന്റെ ഉത്തരവാദിത്തമാണ്. വെള്ളത്തിൽ ചാടാൻ പറഞ്ഞാൽ ചാടും.
ഞാൻ മരിച്ച് പോകണമെങ്കിൽ എന്റെ ആയുസ് തീർന്നിരിക്കണം . അതിനിപ്പോൾ വീട്ടിൽ ഇരുന്നാലും മതി. ഒരു ഫാൻ പൊട്ടി വീണാലും മതി . സമയം അവസാനിക്കുമ്പോൾ അതായാലും പോരെ ‘ എന്നായിരുന്നു സന്തോഷിന്റെ വാക്കുകൾ .

