തിരുവനന്തപുരം ; സംസ്ഥാനത്ത് വോട്ടെണ്ണൽ ആരംഭിച്ച് രണ്ട് മണിക്കൂർ പിന്നിടുമ്പോൾ യുഡിഎഫ് തരംഗം . 95 ഇടത്താണ് യുഡിഎഫ് ലീഡ് ചെയ്യുന്നത് . 39 ഇടങ്ങളിൽ എൽ ഡി എഫും ലീഡ് ചെയ്യുന്നു. ആറിടങ്ങളിലാണ് എൻ ഡി എ ലീഡ് ചെയ്യുന്നത് .
ധർമ്മടത്ത് പിണറായി പിന്നിലാണ്. കൊല്ലത്ത് ബിന്ദു കൃഷ്ണ ആയിരത്തിലേറെ വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. മണലൂരി ടി എൻ പ്രതാപനാണ് ലീഡ് ചെയ്യുന്നത് . വടക്കൻ പറവൂരിൽ ആദ്യ റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോൾ വി ഡി സതീശൻ പിന്നിലാണ്. സംസ്ഥാനത്ത് എൽ ഡി എഫിന് അപ്രതീക്ഷിത തിരിച്ചടിയാണ് . മുഖ്യമന്ത്രിയടക്കം 12 മന്ത്രിമാരും പിന്നിലാണ്.
ധർമ്മടത്ത് പിണറായിയ്ക്കെതിരെ 2523 വോട്ടിന്റെ ലീഡാണ് അബ്ദുൾ റഷീദ് മുന്നിട്ട് നിൽക്കുകയാണ്. മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ പിന്നിലാണ് . പാലക്കാട് എൻ ഡിഎയുടെ ശോഭാസുരേന്ദ്രൻ ലീഡ് ചെയ്യുന്നു.ചടയമംഗലത്ത് ചിഞ്ചുറാണി പിന്നിലാണ്. ചവറയിൽ ഷിബു ബേബി ജോണാണ് മുന്നിട്ട് നിൽക്കുന്നത് . വട്ടിയൂർക്കാവിൽ എൽ ഡി എഫ് മുന്നിലാണ്.

