ഡബ്ലിൻ: ബ്ലാക്ക്സ്റ്റെയർ പർവ്വതനിരകളിൽ ഉണ്ടായ തീ അണയ്ക്കാൻ പെടാപാടുപെട്ട് അഗ്നിശമന സേനാംഗങ്ങൾ. തീ പടരുന്നതിനാൽ രാത്രി വൈകിയും തീ അണയ്ക്കൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണ് സേനാംഗങ്ങൾ. കാർലോയിൽ നിന്നുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. അതേസമയം ഒരാഴ്ചയ്ക്കിടെ നാലാം തവണയാണ് ഇവിടെ തീ പടരുന്നത്.
മൗണ്ട് ലെയ്ൻസ്റ്ററിലെ നയൻ സ്റ്റോൺസ് പ്രദേശത്താണ് തീപിടുത്തം ഉണ്ടായത്.
നിലവിൽ ഓറഞ്ച് ഹൈ ഫോറസ്റ്റ് ഫയർ റിസ്ക് റേറ്റിംഗ് ഉള്ള മേഖലയാണ് ഇവിടം. അതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. തീപിടിത്തത്തിനുള്ള സാധ്യതകൾ പരമാവധി ഒഴിവാക്കണം. പുക വലിക്കുമ്പോൾ ഉൾപ്പെടെ ഉത്തരവാദിത്വം വേണമെന്നും അധികൃതർ അറിയിച്ചു.
Discussion about this post

