കോർക്ക്: കൗണ്ടി കോർക്കിലെ ഗൊലീനിൽ വാഹനാപകടം. 20 വയസ്സുള്ള യുവാവ് മരിച്ചു. ഡൻമാനസിനും ബാർലികോവിനും ഇടയിലുള്ള ആർ 591 റോഡിൽ വെച്ചാണ് അപകടം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
20 വയസ്സകാരൻ ഓടിച്ച ഇരുചക്ര വാഹനം നിയന്ത്രണംവിട്ട് തൂണിൽ ഇടിയ്ക്കുകയായിരുന്നു. അപകടത്തിൽ അദ്ദേഹത്തിന് സാരമായി പരിക്കേറ്റു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.യുവാവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇതിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
Discussion about this post

