ഡബ്ലിൻ: ഡബ്ലിൻ സെൻട്രലിലെ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി രജിസ്റ്റർ ചെയ്ത് ഗെറി ദി മോങ്ക് ഹച്ച്. റിട്ടേണിംഗ് ഓഫീസറുടെ വെബ്സൈറ്റിൽ ഗെറിയുടെ പേര് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 2024 ലും തിരഞ്ഞെടുപ്പിൽ ഗെറി മത്സരിച്ചിരുന്നു.
ഡബ്ലിനിലെ നിലവിലെ ലോർഡ് മേയറും ഫൈൻ ഗെയ്ൽ കൗൺസിലറുമായ റേ മക്ആദം, സോഷ്യൽ ഡെമോക്രാറ്റ് കൗൺസിലർ ഡാനിയേൽ എന്നിസ്, പീപ്പിൾ ബിഫോർ പ്രോഫിറ്റ് സ്ഥാനാർത്ഥി ഇയോഗൻ ഒ സീനാഭെയ്ൻ, സ്വതന്ത്ര കൗൺസിലർമാരായ മലാച്ചി സ്റ്റീൻസൺ, മാനിക്സ് ഫ്ലിൻ എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ. സിൻ ഫെയ്ൻ കൗൺസിലർ ജാനിസ് ബോയ്ലാൻ, ഗ്രീൻ കൗൺസിലർ ജാനറ്റ് ഹോണർ, ഫിയന്ന ഫെയ്ൽ കൗൺസിലർ ജോൺ സ്റ്റീഫൻസ് എന്നിവരും മത്സരിച്ചേക്കുമെന്നാണ് സൂചന. ലേബർ പാർട്ടിക്കുവേണ്ടി റൂത്ത് ഒ’ഡിയയും ഓണ്ടുവിനുവേണ്ടി ഇയാൻ നോയൽ സ്മിത്തും മത്സരത്തിന് ഇറങ്ങിയേക്കും. അടുത്ത മാസമാണ് ഡബ്ലിൻ സെൻട്രൽ ഉപതിരഞ്ഞെടുപ്പ്.

