ലിമെറിക്ക്: ലിമെറിക്കിൽ വൻ ലഹരിവേട്ട. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. 6,43,000 യൂറോ വിലവരുന്ന ലഹരിശേഖരം ആണ് പിടിച്ചെടുത്തത്. അന്നകോട്ടിയിൽ നടത്തിയ പരിശോധനയിൽ ആയിരുന്നു ലഹരിശേഖരം പിടിച്ചെടുത്തത്.
ബുധനാഴ്ച ആയിരുന്നു പരിശോധന. മേഖലയിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഇത്രയേറെ ലഹരിശേഖരം പിടിച്ചെടുത്തത്. ഇവയിൽ 4,70,000 യൂറോയുടെ കഞ്ചാവ്, 1,40,000 യൂറോയുടെ കൊക്കെയ്ൻ, 33,000 യൂറോയുടെ ഗുളികൾ എന്നിവയാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് 30 വയസ്സുള്ള യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ലിമെറിക്കിലെ പോലീസ് സ്റ്റേഷനിൽ പാർപ്പിച്ചിരിക്കുകയാണ്.
Discussion about this post

