തിരുവനന്തപുരം: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട എക്സിറ്റ് പോളുകൾ പുറത്ത് . കേരളത്തിൽ യുഡി എഫ് ഭരണം പിടിക്കുമെന്നും, അസമിൽ ബിജെപി ഭരണം തുടരുമെന്നും, ബംഗാളിൽ ബിജെപി ഭരണം പിടിക്കുമെന്നും എക്സിറ്റ് പോളുകൾ പറയുന്നു. മാട്രിസ് എക്സിറ്റ് പോൾ അനുസരിച്ച് യുഡിഎഫ്: 75-85 , എൽഡിഎഫ്: 55-65 ,എൻഡിഎ: 0-3 സീറ്റുകൾ എന്നിങ്ങനെയാണ് സീറ്റ് നില.
സിഎൻഎൻ-18 സർവ്വേ പ്രകാരം യുഡിഎഫ്: 70-75 , എൽഡിഎഫ്: 60-65 , എൻഡിഎ: 3-5 എന്നിങ്ങനെയാണ് സീറ്റ് നില. പി മാർക്കിന്റെ സർവേ അനുസരിച്ച് യുഡിഎഫിന് കേരളത്തിൽ 72 മുതൽ 79 വരെ സീറ്റ് ലഭിക്കും. എൽഡിഎഫ് 62 മുതൽ 69വരെ. മറ്റുള്ളവർക്ക് 3 സീറ്റും ലഭിക്കും.
ജെവിസി-ടൈംസ് നൗ സർവ്വേ പ്രകാരം യുഡിഎഫ്: 71-79 സീറ്റുകൾ , എൽഡിഎഫ്: 62-69 സീറ്റുകൾ , എൻഡിഎ: 1-4 സീറ്റുകൾ വരെ ലഭിക്കും . എൻ ഡി ടി വി സർവ്വേ അനുസരിച്ച് യുഡിഎഫ്: 72-84, എൽഡിഎഫ്: 52-61, എൻ ഡി എ : 3-7 വരെയാണ് സീറ്റ് നില.
ആക്സിസ് മൈ ഇന്ത്യയുടെ സർവ്വേ അനുസരിച്ച് യുഡിഎഫ് ; 75-85, എൽ ഡി എഫ് : 55-65, എൻ ഡി എ ; 0-3 എന്നിങ്ങനെയാണ് സീറ്റ് നില. കേരളത്തിൽ യുഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് സൂചന നൽകുന്ന, സർവ്വേ റിപ്പോർട്ടുകൾ 71 സീറ്റുകളുടെ ഭൂരിപക്ഷവും പറയുന്നു. പല മണ്ഡലങ്ങളിലും കടുത്ത മത്സരം നടക്കുമെന്നും സൂചനയുണ്ട്.
മിക്ക സർവ്വേകളും കേരളത്തിൽ ബിജെപി നയിക്കുന്ന എൻഡിഎ അക്കൗണ്ട് തുറക്കുമെന്നും പ്രവചിക്കുന്നു. അഞ്ച് സീറ്റുകൾ വരെ എൻ ഡി എ നേടുമെന്നും ചില സർവ്വേറിപ്പോർട്ടുകൾ പറയുന്നു. കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് ഏപ്രിൽ 9 നാണ് നടന്നത് . സംസ്ഥാനത്ത് ഏകദേശം 78 ശതമാനം പോളിംഗ് രേഖപ്പെടുത്തി
കേരളത്തിലെ പ്രധാന മത്സരം ഭരണകക്ഷിയായ ഇടതുപക്ഷ ജനാധിപത്യ മുന്നണിയും (എൽഡിഎഫ്) പ്രതിപക്ഷമായ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടും (യുഡിഎഫ്) തമ്മിലാണ്. അതേസമയം ബിജെപി നയിക്കുന്ന എൻഡിഎ സംസ്ഥാനത്ത് തങ്ങളുടെ സാന്നിധ്യം വർദ്ധിപ്പിക്കാൻ ശ്രമിക്കുകയാണ്. മധ്യ, വടക്കൻ കേരളത്തിലെ നിരവധി മണ്ഡലങ്ങൾ ഇഞ്ചോടിഞ്ച് പോരാട്ടം പ്രതീക്ഷിക്കുന്ന തിരഞ്ഞെടുപ്പിൽ പ്രധാന പോരാട്ടക്കളങ്ങളാണ്.

