ഡബ്ലിന്‍ : അയര്‍ലൻഡില്‍ ഈ വര്‍ഷം ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന താപനില വെള്ളിയാഴ്ച രേഖപ്പെടുത്തി.മേയോയിലെ ക്ലെയര്‍മോറിസില്‍ 21.3 ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയത്. ശനിയാഴ്ച ഡബ്ലിനിലെ ഫീനിക്സ് പാര്‍ക്കില്‍ ഏറ്റവും ഉയര്‍ന്ന താപനില 20.8 ഡിഗ്രിയും ഞായറാഴ്ച ഉച്ചകഴിഞ്ഞ് 17.7 ഡിഗ്രിയും രേഖപ്പെടുത്തി.
അതേ സമയം,അടുത്ത ദിവസങ്ങളില്‍ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നും വരും ദിവസങ്ങളിലും പകല്‍ താപനില ഉയര്‍ന്ന നിലയില്‍ തുടരുമെന്നും മെറ്റ് ഏറാന്‍ അറിയിച്ചു .ചൊവ്വാഴ്ച രാത്രിയില്‍ വരണ്ട കാലാവസ്ഥ തുടരും. താപനില 4 മുതല്‍ 7 ഡിഗ്രി വരെ താഴുമെങ്കിലും തെളിഞ്ഞ അന്തരീക്ഷമായിരിക്കും.
ബുധനാഴ്ച 12 മുതല്‍ 17 ഡിഗ്രി വരെയാകും ഉയര്‍ന്ന താപനില.രാജ്യത്തിന്റെ പടിഞ്ഞാറ് ഭാഗത്താകും ഏറ്റവും കൂടുതല്‍ ചൂട്. വ്യാഴാഴ്ച താപനില താരതമ്യേന നേരിയതായിരിക്കും. ഉയര്‍ന്ന താപനില 12 മുതല്‍ 16 ഡിഗ്രി വരെയാകും.

